കൊച്ചി: തൃപ്പൂണിത്തുറ സബ് ഇൻസ്പെക്ടർ രേഷ്മക്കും ലക്ഷ്‍മി പ്രിയക്കുമെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നടി അൻസിബ ഹസൻ നല്‍കിയ പരാതി പൊലീസ് മേധാവിക്ക് കൈമാറി മുഖ്യമന്ത്രി.
അൻസിബയുടെ പരാതിയില്‍ തുടർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യം നടിയെ അറിയിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ദിവസമാണ് തൃപ്പൂണിത്തുറ സബ് ഇൻസ്‍പെക്ടര്‍ക്കും നടി ലക്ഷ്മി പ്രിയക്കും എതിരെയുള്ള പരാതി അൻസിബ കൈമാറിയത്. രേഷ്മ പൊലീസ് സ്റ്റേഷനില്‍ നിയമവിരുദ്ധമായി തടവില്‍ വെച്ചുവെന്നും ഉദ്യോഗസ്ഥ തന്നെ അപമാനിച്ചു ഭീഷണിപ്പെടുത്തിയെന്നും അൻസിബ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരായ വ്യാജ പരാതിക്ക് പിന്നില്‍ ഗൂഢാലാചനയുണ്ടെന്നും അൻസിബ ആരോപിച്ചു.

