തിരുവനന്തപുരം: വാഹനാപകടത്തില്‍ മൂന്നുവയസുകാരി ഋതുവേദ മരിച്ച സംഭവത്തില്‍ മനംനൊന്ത് അമ്മ ജീവനൊടുക്കാൻ ശ്രമിച്ചു.
ആര്യങ്കോട് കുറ്റിയാനിക്കാട് സ്വദേശി അനുപ്രസാദിന്റെ ഭാര്യ നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. നിഷയെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം.
മകള്‍ കണ്‍മുന്നില്‍ മരണപ്പെട്ടതിന് പിന്നാലെ നിഷ കടുത്ത മാനസികസമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.കുടുംബത്തോടൊപ്പം പാലം കാണാന്‍ എത്തിയതായിരുന്നു മൂന്നുവയസുകാരി. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ഹാന്‍ഡ് ബ്രേക്കിന്റെ പ്രശ്നം മൂലം വാഹനം മുന്നോട്ട് ഉരുണ്ട് നീങ്ങിയാണ് അപകടമുണ്ടായത്.

