ചോറോട് ഈസ്റ്റ്: ചോറോട് ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ ശ്രീ പാഞ്ചേരി പൊക്കൻ മെമ്മോറിയല്‍ ഹരിശ്രീ അങ്കണവാടി പ്രവേശനോത്സവം നടത്തി.
ഗ്രാമ പഞ്ചായത്ത് അംഗം രേഷ്മ പയോളത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രസാദ് വിലങ്ങില്‍, ചന്ദ്രൻ സി.പി, എം. അശോകൻ, കെ.കെ. തുളസി, സുരേന്ദ്രൻ,എം.ടി.കെ, എം. രാജൻ,ആശാ വർക്കർ ശൈലജ എന്നിവർ സംസാരിച്ചു.അനീഷ സ്വാഗതവും ദേവി നന്ദിയും പറഞ്ഞു.കുട്ടികളും പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും കലാപരിപാടികള്‍ അവതരിപ്പിച്ചു.കുട്ടികള്‍ക്കും കളർ, കളറിംഗ് ബുക്ക്, സൈമലിംഗ് ബോള്‍ എന്നിവ വിതരണം ചെയ്തു.

