Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; നടൻ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്

അനുവാദമില്ലാതെ ശരീരത്തില്‍ സ്പര്‍ശിച്ചു; നടൻ ബാലു വര്‍ഗീസിനെതിരെ യുവതിയുടെ വക്കീല്‍ നോട്ടീസ്

Nattuvartha 2 days ago

കൊച്ചി: അനുവാദമില്ലാതെ ശരീരത്തില്‍ സ്പർശിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നാരോപിച്ച്‌ നടൻ ബാലു വർഗീസിന് യുവതിയുടെ വക്കീല്‍ നോട്ടീസ്.

സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മാപ്പപേക്ഷയും ഇനി ഇത്തരം പെരുമാറ്റം ഉണ്ടാകില്ലെന്ന രേഖാമൂലമുള്ള ഉറപ്പും നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം. അടുത്തിടെ നടന്ന സംഭവത്തില്‍ താൻ കടുത്ത മാനസിക വിഷമത്തിലാണെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച്‌ 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തു. നീന്തല്‍ക്കുളത്തില്‍ വെച്ച്‌ ബലമായി ശരീരത്തില്‍ സ്പർശിക്കുകയായിരുന്നു. ഇത് അബദ്ധത്തില്‍ സംഭവിച്ചതല്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പരാതിക്കാരി വ്യക്തമാക്കി. സംഭവം നടന്നയുടൻ ഇതിനെ ചോദ്യം ചെയ്തെങ്കിലും അബദ്ധം സംഭവിച്ചതാണെന്നായിരുന്നു ബാലുവിന്റെ മറുപടിയെന്ന് യുവതി പറഞ്ഞു.

താൻ ഉറച്ചുനിന്നപ്പോള്‍ ബാലു ക്ഷമ ചോദിച്ചു. അവിടെനിന്ന് മടങ്ങിയ താൻ സംഭവം ഭർത്താവിനോട് വിശദീകരിച്ചു. തൊട്ടടുത്ത ദിവസം ഭർത്താവ് ബാലുവുമായി സംസാരിച്ചു. അബദ്ധത്തില്‍ കൈ തട്ടിയതാണെന്നായിരുന്നു അയാളുടെ വിശദീകരണം. എന്നാല്‍ വളരെ ബലമായിട്ടാണ് ബാലു പിടിച്ചതെന്നും അത് അബദ്ധമാകാൻ വഴിയില്ലെന്നും പരാതിക്കാരി വ്യക്തമാക്കി. തനിക്കുണ്ടായ അനുഭവം സുഹൃത്തുക്കളായ മറ്റ് സ്ത്രീകളോട് പങ്കുവെച്ചപ്പോഴാണ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് മനസ്സിലായതെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.കഴിഞ്ഞ വർഷം മാർച്ചില്‍ ഒരു സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടെ ബാലുവില്‍നിന്ന് മോശം അനുഭവമുണ്ടായതായി മറ്റൊരു യുവതിയും വെളിപ്പെടുത്തിയതായി 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളുകള്‍ ചുറ്റുമുള്ള സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ നടന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha