Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അര്‍ഷദീപിന്റെ വ്യത്യസ്ത റണ്‍ഔട്ട്; വീഡിയോ വൈറല്‍

അര്‍ഷദീപിന്റെ വ്യത്യസ്ത റണ്‍ഔട്ട്; വീഡിയോ വൈറല്‍

Nattuvartha 2 days ago

ക്രൈസ്റ്റ്ചർച്ച്‌: ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20യില്‍ ബെവോണ്‍ ജേക്കബ്‌സിനെ ഇന്ത്യൻ പേസർ അർഷദീപ് റണ്‍ഔട്ടാക്കിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ഫുട്‌ബോളിലെ തന്റെ മികവ് പുറത്തെടുത്താണ് അർഷദീപ് ബെവോണിനെ പുറത്താക്കിയത്.ഗ്ലെൻ ഫിലിപ്‌സും ബെവോണും ചേർന്ന് സിംഗിളിനായി ശ്രമിക്കുന്നതിനിടെയായിരുന്നു റണ്‍ഔട്ട്. പന്ത് കൈയിലെടുത്ത് സ്റ്റമ്പിലേക്ക് എറിയുന്നതിന് പകരം അർഷദീപ് കാല്‍ കൊണ്ട് തട്ടിയാണ് സ്റ്റമ്പ് തെറിപ്പിച്ചത്.18-ാം ഓവറിലെ ഈ റണ്‍ഔട്ട് മത്സരത്തില്‍ നിർണായകമായി. ഗ്ലെൻ ഫിലിപ്‌സും ബെവോണും ചേർന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടുമായി മികച്ച ഫോമില്‍ മുന്നേറുന്നതിനിടെയാണ് 16 പന്തില്‍ 31 റണ്‍സെടുത്ത ബെവോണിനെ അർഷദീപ് പുറത്താക്കിയത്. ഇതോടെ കൂട്ടുകെട്ടും അവസാനിച്ചു.ബെവോണ്‍ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ മൈക്കള്‍ ബ്രേസ്വെലിന് അതേ വേഗത്തില്‍ സ്കോർ ചെയ്യാനായില്ല. ആറ് പന്തില്‍ ഏഴ് റണ്‍സ് മാത്രമാണ് ബ്രേസ്വെല്‍ നേടിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha