Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബിജെപിയും ആര്‍എസ്‌എസും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ച്‌ കളിക്കുന്ന രാഷ്ട്രീയം അപകടകരം; ടി സിദ്ദിഖ്

ബിജെപിയും ആര്‍എസ്‌എസും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിച്ച്‌ കളിക്കുന്ന രാഷ്ട്രീയം അപകടകരം; ടി സിദ്ദിഖ്

Nattuvartha 1 day ago

വടകര: ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോണ്‍ഗ്രസ്സ് നേതൃത്വ ശില്‍പശാല സംഘടിപ്പിച്ചു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി അഡ്വ.

ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്രവും നീതിയുക്തവുമായി പ്രവർത്തിക്കേണ്ട രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷനെ വരുത്തിയില്‍ നിർത്തി നിയമവിരുദ്ധമായ രീതിയില്‍ എസ്‌ഐആർ നടപ്പിലാക്കിയതുവഴി ബിജെപിയും ആർഎസ്‌എസും ഇന്ത്യൻ ജനതയെ വഞ്ചിച്ചെന്ന് സംസ്ഥാന മന്ത്രി ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഭരണഘടനാ വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ 14 തവണ വിയോജനക്കുറിപ്പ് എഴുതിയ മറ്റ്കമ്മീഷൻ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ അംഗീകരിച്ചില്ല.

ഇത് തുറന്നു പറഞ്ഞപ്പോഴാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിക്കായി ജനം തെരുവിലിറങ്ങിയത്.13 കോടി ജനങ്ങളുടെ വോട്ടവകാശം നിയമവിരുദ്ധമായ റദ്ദ് ചെയ്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി ബിജെപിയുടെ നിർദ്ദേശപ്രകാരമാണെന്ന് ഇതോടെ വ്യക്തമായി അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.

കാവില്‍ രാധാകൃഷ്ണൻ നല്ലാടത്ത് രാഘവൻ ,കെ കെ മുരുകദാസ് ,സുധീഷ് വള്ളില്‍ , അജിത് പ്രസാദ് കുയ്യാലില്‍ ,പ്രബിൻ പാക്കയില്‍, ബാബു കോറോത്ത്,ടി.കെ രതീശൻ ,ഷംസു കല്ലിങ്കല്‍, സി.കെ ശ്രീജിന , യു.ആർ ഉമേശൻ , നടക്കല്‍ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha