Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്സിങ് താരത്തെ പീഡിപ്പിച്ചതായി പരാതി, കോച്ചിനെതിരേ പോക്സോ കേസ്

ബോക്സിങ് താരത്തെ പീഡിപ്പിച്ചതായി പരാതി, കോച്ചിനെതിരേ പോക്സോ കേസ്

Nattuvartha 1 week ago

ബെംഗളൂരു: പതിനേഴുകാരിയായ ബോക്സിങ് താരത്തെ പീഡിപ്പിച്ച ബോക്സിങ് പരിശീലകനെതിരേ പോക്സോ കേസ്. ചെന്നൈയില്‍ ബോക്സിങ് മത്സരത്തിനായി പോയപ്പോള്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

നേരത്തെയും ബോക്സിങ് പരിശീലകനെതിരേ സമാന പരാതികളുയർന്നിരുന്നുവെന്നും എന്നാല്‍ സ്വാധീനം ഉപയോഗിച്ച്‌ കേസുകളില്‍ നിന്ന് ഊരിപ്പോയതായും റിപ്പോർട്ടുണ്ട്.

മേയ് 17ാം തീയതി ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി പോയപ്പോഴായിരുന്നു സംഭവം. പതിനേഴുകാരിയെ ഇയാള്‍ താമസിക്കുന്ന മുറിയിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറുകയായിരുന്നു. ഭയന്ന പെണ്‍കുട്ടി ആദ്യഘട്ടത്തില്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം തിരിച്ചറിഞ്ഞ അമ്മ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. തുടർന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.ഇയാള്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവില്‍ ഇയാള്‍ ഒളിവിലാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha