Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ബോക്സോഫീസില്‍ വീണ്ടും ചരിത്രം;200 കോടി ക്ലബില്‍ കയറി ദൃശ്യം 3

ബോക്സോഫീസില്‍ വീണ്ടും ചരിത്രം;200 കോടി ക്ലബില്‍ കയറി ദൃശ്യം 3

Nattuvartha 3 weeks ago

ബോക്സോഫീസില്‍ പുതിയ ചരിത്രം കുറിച്ച്‌ മുന്നേറുകയാണ് മോഹൻലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം 3. ചിത്രം ഇപ്പോള്‍ ആഗോളതലത്തില്‍ 200 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുകയാണ്.

ഏഴു ദിവസംകൊണ്ടാണ് ചിത്രം 200 കോടി ക്ലബില്‍ പ്രവേശിച്ചത്. എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങള്‍ക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ മോഹൻലാല്‍ ചിത്രമാണ് ദൃശ്യം 3.

മൂന്ന് സിനിമകള്‍. മൂന്ന് അധ്യായങ്ങള്‍. അഭേദ്യമായ ഒരു ബന്ധം. ജോർജ്ജ്കുട്ടിക്കും കുടുംബത്തിനും ഒപ്പമുണ്ടായിരുന്നതിന് നന്ദി എന്നാണ് 200 കോടി കളക്ഷൻ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മോഹൻലാല്‍ കുറിച്ചത്. മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്ത 'ദൃശ്യം 3' മികച്ച പ്രതികരണങ്ങളാണ് നേടിയത്. മോഹൻലാലിന്റെ വിസ്മയിപ്പിക്കുന്ന അഭിനയമുഹൂർത്തങ്ങള്‍ കോർത്തിണക്കിയ ഇമോഷനല്‍ ത്രില്ലറായാണ് ജീത്തും 'ദൃശ്യം 3' അണിയിച്ചൊരുക്കിയത്.കേരളത്തില്‍ 465 സ്‌ക്രീനുകളിലും ലോകമെമ്പാടും 3000 സ്‌ക്രീനുകളിലുമാണ് 'ദൃശ്യം 3' റിലീസിനെത്തിയത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha