Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടൈഗര്‍ ഷ്റോഫിന് നേരെ വെടിവെയ്പ്പ്;പ്രതികള്‍ റണ്‍ബീര്‍ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

ടൈഗര്‍ ഷ്റോഫിന് നേരെ വെടിവെയ്പ്പ്;പ്രതികള്‍ റണ്‍ബീര്‍ കപൂറിനെയും ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്

Nattuvartha 3 days ago

മുംബൈ :ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ് നടത്തിയ സംഘം ന‌ടൻ റണ്‍ബീർ കപൂറിനെയും ലക്ഷ്യം വെച്ചിരുന്നതായി റിപ്പോർട്ട്.

റണ്‍ബീർ കപൂറിന്റെ ബാന്ദ്രയിലെ വസതിയില്‍ പ്രതികള്‍ നിരീക്ഷണം നടത്തിയതായാണ് വിവരം. കൂ‌ടുതല്‍ പേരെ സംഘം ലക്ഷ്യമിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണഅ കൂ‌ടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്.

മുംബൈയിലെത്തിയ പ്രതികള്‍ ആദ്യം നടൻ സല്‍മാൻ ഖാനെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പിന്നീട് വസതിക്ക് മുന്നിലെ സുരക്ഷ ശക്തമാണെന്ന് മനസിലായതോ‌ടെ പദ്ധതി മാറ്റുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തു‌ടർന്നാണ് ടൈഗർ ഷ്റോഫിന് നേരെ ആക്രമണം നടത്തിയത്. ആക്രകമണത്തിന്റെ സൂത്രധാരൻ ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളിയായ അനില്‍ പണ്ഡിറ്റാണെന്ന് രാജസ്ഥാൻ പൊലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha