Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടൈഗര്‍ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണം ;രണ്ട് സ്‌ത്രീകളടക്കം നാലുപേര്‍ കൂടി അറസ്റ്റില്‍

ടൈഗര്‍ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണം ;രണ്ട് സ്‌ത്രീകളടക്കം നാലുപേര്‍ കൂടി അറസ്റ്റില്‍

Nattuvartha 4 days ago

മുംബയ്: ബോളിവു‌ഡ് നടൻ ടൈഗർ ഷ്‌റോഫിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് സ്‌ത്രീകളടക്കം നാലുപേർ കൂടി അറസ്റ്റില്‍.

അക്രമികള്‍ക്കായി തോക്ക് സംഘടിപ്പിച്ചവരാണ് അറസ്റ്റിലായ പുരുഷന്മാർ. സ്‌ത്രീകള്‍ അവ മൂന്ന് അക്രമികള്‍ക്കും എത്തിച്ചുകൊടുത്തു. അതേസമയം ടൈഗർ ഷ്റോഫ് ആയിരുന്നില്ല മറ്റൊരു ഉന്നതനെ ലക്ഷ്യമിട്ടാണ് സംഘം മുംബയിലെത്തിയത് എന്നാണ് വിവരം.

ബിഹാർ സ്വദേശി റിത്വിക് എന്ന റോഷൻ (22), ഹരിയാന സ്വദേശികളായ റേഹാൻ (18), ഫൂല്‍ സിംഗ് (18) എന്നിവരാണ് കേസില്‍ ആദ്യം പിടിയിലായ പ്രതികള്‍.ഉന്നത വ്യക്തിയെ വധിക്കാനാണ് പ്രതികള്‍ മുംബയിലെത്തിയതെങ്കിലും പരിശോധനയില്‍ അത് സാദ്ധ്യമല്ലെന്ന് കണ്ടതോടെയാണ് ടൈഗറിന് നേരെ തിരിഞ്ഞത്. ടൈഗർ ഷ്‌റോഫിന് പൊലീസ് സംരക്ഷണമില്ല എന്നത് പ്രതികള്‍ മനസിലാക്കിയ ശേഷമാണ് ആക്രമണം നടക്കിയത്.

വെടിവെപ്പിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന അനില്‍ പണ്ഡിറ്റിന്റെ സഹായി നേരത്തെ അറസ്റ്റിലായിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുള്ള അനില്‍ പണ്ഡിറ്റിന്റെ സഹായിയായ സമീറിനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha