Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഓണത്തിന് കഴിക്കാൻ 'താമരപ്പായസം'ഉണ്ടാക്കാം

ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഓണത്തിന് കഴിക്കാൻ 'താമരപ്പായസം'ഉണ്ടാക്കാം

Nattuvartha 2 days ago

ണസദ്യ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്. സദ്യയിലെ പായസം ആണ് പലർക്കും പ്രിയം. എന്നാല്‍ പായസം മതിയാവോളം കഴിച്ചാല്‍ ഇതുവരെ പിന്തുടർന്നുവന്ന ഡയറ്റ് തെറ്റുമെന്ന പേടിയാണ് ചിലർക്ക്.

അട,കടല, പാലട തുടങ്ങിയ പായസങ്ങളിലെല്ലാം കാർബോഹൈഡ്രേറ്റ് ആണ് കൂടുതല്‍.

രുചി ആസ്വദിച്ച്‌ ഇഷ്ടംപോലെ കഴിക്കാമെന്ന് വിചാരിച്ചാല്‍ അത് ശരീരത്തിന് ആരോഗ്യകരമാകില്ല.സ്വാദിനൊപ്പം പോഷകഗുണങ്ങളും അടങ്ങിയ 'താമരപ്പായസം' ഓണത്തിന് എളുപ്പത്തില്‍ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ്. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ അവരുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് താമരവിത്ത് (മഖാന).

ആവശ്യമായ ചേരുവകള്‍

താമര വിത്ത്-ഒരു കപ്പ്

പഞ്ചസാര- ആവശ്യത്തിന്

നെയ് - 2 ടേബിള്‍ സ്പൂണ്‍

പാല്‍- 1 ലിറ്റർ

വറുത്ത സേമിയ- കാല്‍ കപ്പ്

ഏലക്ക പൊടി-കുറച്ച്‌

കശുവണ്ടി, ഉണക്കമുന്തിരി - ആവശ്യത്തിന്

തയ്യാറാക്കേണ്ട രീതി

ആദ്യം താമരവിത്ത് ഒരു പാനിലിട്ട് ചെറുതായി വറുത്തെടുക്കുക. ചൂട് മാറിയതിനുശേഷം അതില്‍ നിന്ന് പകുതി മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇവ രണ്ടും മാറ്റി വയ്ക്കുക. ചുവട് കട്ടിയുള്ള മറ്റൊരു പാത്രത്തില്‍ ആദ്യം കുറച്ച്‌ പഞ്ചസാര കാരമലൈസ് ചെയ്യണം. അതിലേക്ക് കുറച്ച്‌ നെയ് ഒഴിച്ചതിന് ശേഷം ആവശ്യമായ പാല്‍ ഒഴിക്കണം.പാല്‍ തിളച്ചുവരുമ്പോള്‍ അതിലേക്ക് പൊടിച്ച താമരവിത്ത് (മഖാന) വറുത്ത സേമിയ, പഞ്ചസാര എന്നിവ ചേർക്കുക. പായസം അല്‍പം കട്ടിയാകുന്നതുവരെ നന്നായി തിളപ്പിക്കുക. അവസാനം മാറ്റിവച്ചിരിക്കുന്ന വറുത്ത മഖാനയും ഏലയ്ക്കാപ്പൊടിയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക.മറ്റൊരു പാനില്‍ അല്‍പം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുക്കുക. ഇവ പായസത്തിലേക്ക് ചേർത്ത് നന്നായി ഇളക്കുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha