Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ടിബറ്റില്‍ അതിശക്തമായ ഭൂചലനം; 16 പേര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്

ടിബറ്റില്‍ അതിശക്തമായ ഭൂചലനം; 16 പേര്‍ കൊല്ലപ്പെട്ടു, 32 പേര്‍ക്ക് പരിക്ക്

Nattuvartha 2 days ago

ലാസ: ടിബറ്റില്‍ അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 16 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രി 10:33-നാണ് ഭൂചലനമുണ്ടായത്. നാഗ്ചുവിന് ഏകദേശം 190 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായും ടിബറ്റൻ തലസ്ഥാനമായ ലാസയ്ക്ക് 390 കിലോമീറ്റർ വടക്കുകിഴക്കായും പർവതമേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സർവേ വ്യക്തമാക്കി.ഭൂചലനത്തില്‍ മുന്നൂറിലധികം വീടുകള്‍ തകർന്നതായി റിപ്പോർട്ടില്‍ പറയുന്നു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ തുടരുകയാണെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha