കൊല്ലം: ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു.
എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയില്‍നിന്നുള്ള രാഹുല്‍ ആണ് പുതിയ ട്രഷറർ.
തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ വെച്ച് എ.എ. റഹീം എംപിയാണ് ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 25 അംഗ സെക്രട്ടേറിയറ്റ് അംഗങ്ങളേയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം മുൻ മേയർ ആര്യാ രാജേന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആർ. ശ്യാമ, വി. അനൂപ്, മുഹമ്മദ് അഫ്സല്‍, പി. ഷബീർ, നിഖില്‍ ബാബു എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.

