Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം;ആര്യാ രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയേറ്റില്‍

ഡിവൈഎഫ്‌ഐയുടെ ആദ്യത്തെ വനിതാ സംസ്ഥാന പ്രസിഡന്റായി ചിന്താ ജെറോം;ആര്യാ രാജേന്ദ്രൻ സംസ്ഥാന സെക്രട്ടറിയേറ്റില്‍

Nattuvartha 1 day ago

തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ സംസ്ഥാനത്തെ ആദ്യ വനിതാ പ്രസിഡന്റായി യുവജന കമ്മിഷൻ മുൻ അദ്ധ്യക്ഷയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

മുൻ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൊല്ലം സ്വദേശിയാണ് ചിന്താ ജെറോം. എസ്‌എഫ്‌ഐയിലൂടെയാണ് സംഘടനാ പ്രവർത്തനത്തില്‍ എത്തിയത്. എസ്‌എഫ്‌ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 2007-2008 കാലവർഷം കേരള സർവകലാശാല യൂണിയൻ ചെയർപേഴ്‌സണായിരുന്നു. കേരള സർവകലാശാലയില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha