Saturday, 11 Jul, 4.05 pm Nattuvartha

ബിസിനസ്സ്
എസ്.ബി.ഐ.യുടെ പേരില്‍ വ്യാജ ശാഖ തുടങ്ങിയ മൂന്നു പേര്‍ അറസ്റ്റില്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ ശാഖ ആരംഭിച്ച യുവാവും കൂട്ടാളികളായ രണ്ടുപേരും അറസ്റ്റിലായി. കടലൂര്‍ ജില്ലയിലെ പന്‍ റുട്ടിയിലാണ് സംഭവം. ഇവിടെയുള്ള കമല്‍ ബാബു മൂന്നുമാസം മുമ്ബ് ആരംഭിച്ച ശാഖയില്‍ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല.

ഒരു ഉപഭോക്താവ്‌ സംശയം തോന്നി എസ്.ബി.ഐ.യുടെ മറ്റൊരു ശാഖയില്‍ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകള്‍, പണം അടയ്ക്കുന്നതിനുള്ള രസീതുകള്‍ എന്നിവയടക്കമുള്ള വ്യാജ രേഖകള്‍ പോലീസ് പിടിച്ചെടുത്തു. കമല്‍ബാബുവിന്റെ അച്ഛനും അമ്മയും മുന്‍ ബാങ്കുദ്യോഗസ്ഥരാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Nattuvartha
Top