Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്പന; കോഴിക്കോട് യുവാവ് അറസ്റ്റില്‍

എസ്‌ഐ ചമഞ്ഞ് എംഡിഎംഎ വില്പന; കോഴിക്കോട് യുവാവ് അറസ്റ്റില്‍

Nattuvartha 3 weeks ago

കോഴിക്കോട്: എസ്‌ഐ ചമഞ്ഞ് എം‌ഡിഎഎ വില്പന നടത്തിയ യുവാവ് അറസ്റ്റില്‍. ചുങ്കം കള്ളിത്തൊടി സ്വദേശി റോജിത്താണ് പിടിയിലായത്.

ഫറോക്കില്‍നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വ്യാജ ഐഡി കാർഡ് ഉപയോഗിച്ച്‌ ഡാൻസാഫ് എസ്‌ഐ ചമഞ്ഞാണ് യുവാവ് ലഹരി വില്പന നടത്തിയിരുന്നത്. ഇയാളില്‍നിന്ന് എംഡിഎംഎയും എയർ പിസ്റ്റളും ഹാൻഡ് കഫും, എസ്‌ഐ ആണെന്ന തരത്തിലുള്ള വ്യാജ ഐഡി കാർഡും പൊലീസ് കണ്ടെടുത്തു. എസ്‌ഐ ചമഞ്ഞ് ലഹരിക്കച്ചവടക്കാരില്‍നിന്ന് ലഹരി പിടിച്ചെടുത്തശേഷം ഇത് മറിച്ചുവില്‍ക്കുന്നതായിരുന്നു രീതി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha