Dailyhunt
ഗവര്‍ണറെ കണ്ട് വിജയ്; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം ഉടൻ ഉണ്ടായേക്കും

ഗവര്‍ണറെ കണ്ട് വിജയ്; തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം ഉടൻ ഉണ്ടായേക്കും

Nattuvartha 4 days ago

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്ക‌റിനെ നേരില്‍ കണ്ട് ടിവികെ അദ്ധ്യക്ഷൻ വിജയ്.കേവല ഭൂരിപക്ഷത്തിനുള്ള പിന്തുണ ഉറപ്പിക്കാന്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ് അവകാശവാദമുന്നയിച്ചു. അടുത്ത ഘട്ടം സർക്കാര്‍ രൂപിക്കരിക്കാനുള്ള ഭൂരിപക്ഷം ടിവികെക്ക് ഉണ്ടെന്ന് തെളിയിക്കുക എന്നതാണ്.5 എം എല്‍ എമാരുള്ള കോണ്‍ഗ്രസ് ഇതിനോടകം ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ പ്രഖ്യാപിച്ച്‌ കഴിഞ്ഞു. സിപിഎം, സിപിഐ , ലീഗ് ഉള്‍പ്പെടെയുള്ള ചെറുപാര്‍ട്ടികളുമായുള്ള ചര്‍ച്ച തുടരുകയാണ്. ഇതിനിടെ എന്‍ഡിഎ സഖ്യം ഒഴിവാക്കി ടിവികെയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്ന തീരുമാനത്തിലാണ് എഐഎഡിഎംകെ . എന്നാല്‍ ഈ പിന്തുണ വിജയ് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കോണ്‍ഗ്രസിന് പുറമെ സ്വതന്ത്രർ ഉള്‍പ്പെടെ പിന്തുണ പ്രഖ്യാപിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. രണ്ട് സീറ്റുകള്‍ നേടിയ വിസികെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്..

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha