തിരുവനന്തപുരം: ഭാഷാടിസ്ഥാനത്തില്‍ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് എഴുപതുവർഷം. സംസ്ഥാനത്തിന്റെ പേര് കേരളമെന്നാക്കിയ ശേഷമുള്ള ആദ്യത്തെ കേരളപ്പിറവി ദിനമാണിത്.
സർക്കാരിന്റെയും വിവിധസംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ഇന്ന് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരിക്കുന്നത്.
1956 നവംബർ ഒന്നിനാണ് മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് കേരളസംസ്ഥാനം രൂപീകൃതമായത്. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക് നിയമസഭാ സമുച്ചയത്തില്‍ സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുൻ സ്‌പീക്കർമാർ, ഡെപ്യൂട്ടി സ്‌പീക്കർമാർ, മുൻ സെക്രട്ടറിമാർ, മുതിർന്ന മാദ്ധ്യമപ്രവർത്തകർ എന്നിവരെ ആദരിക്കുന്നതിനൊപ്പം അന്താരാഷ്‌ട്ര കായിക മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച മുൻ നിയമസഭാംഗം എംജെ ജേക്കബിനെയും ആദരിക്കും.

