Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇമ്രാൻ ഖാനെ  ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രീംകോടതി

ഇമ്രാൻ ഖാനെ ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് സുപ്രീംകോടതി

Nattuvartha 5 days ago

സ്ലാമാബാദ്: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ട് പാകിസ്ഥാൻ സുപ്രീംകോടതി.

പാകിസ്ഥാനിലെ ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനില വഷളാണെന്ന വാർത്തകള്‍ക്കിടെയാണ് ഉത്തരവ്. സർക്കാരിന്റെ എതിർപ്പ് തള്ളിയ കോടതി 48 മണിക്കൂറിനുള്ളില്‍ ഖാനെ ഷിഫ ഇന്റർനാഷണല്‍ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു.സെപ്തംബർ 16വരെ അദ്ദേഹത്തിന് അവിടെ ചികിത്സതേടാൻ അനുവാദമുണ്ട്.

ഖാന്റെ ആരോഗ്യനില വിലയിരുത്താൻ ഒരു മെഡിക്കല്‍ ബോർഡും രൂപീകരിക്കും. ഇതില്‍ ഇമ്രാൻ ഖാന്റെ സഹോദരി ഡോ. അലീമ ഖാനെയും ഉള്‍പ്പെടുത്തു. ജയിലിലുള്ള ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെ കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തു വരുന്നില്ലെന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ നിരന്തരം പരാതിപ്പെട്ടിരുന്നു. അഴിമതി ആരോപണം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട ഇമ്രാൻ ഖാൻ 2023 മുതല്‍ അഡിയാലയിലെ ജയിലില്‍ കഴിയുകയാണ്. .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha