ന്യൂഡല്‍ഹി:രാജ്യത്തെ ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ആഴ്ചക്കിടെ ഇത് നാലാമത്തെ ഇന്ധന വില വർധനവാണ്.
ഇന്നത്തെ നിരക്ക് വർധനവോടെ തിരുവനന്തപുരത്ത് പെട്രോളിന് 115.32 രൂപയും ഡീസലിന് 104.41 രൂപയും ആയി ഉയർന്നു.ഒരു ബാരല്‍ ക്രൂഡ് ഓയില്‍ വില 100 ഡോളറിന് താഴെ ആണ് നിലവിലുള്ളത്.

