Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

Nattuvartha 3 months ago

തിരുവനന്തപുരം: വെള്ളി, ശനി ദിവസങ്ങളില്‍ സംസ്ഥാനമാകെ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

അതിശക്തമായ മഴ പ്രതീക്ഷിക്കുന്ന 11 ജില്ലകള്‍ക്ക് വെള്ളിയാഴ്ചയും ഒൻപത് ജില്ലകള്‍ക്ക് ശനിയാഴ്ചയും ഓറഞ്ച് മുന്നറിയിപ്പു നല്‍കി.

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് മഞ്ഞ മുന്നറിയിപ്പുമാണ്.

ഓറഞ്ച് ജാഗ്രതയെത്തുടർന്ന് വയനാട്, കാസർകോട്, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി, വടകര താലൂക്കുകള്‍ക്കും അവധി ബാധകമാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha