നയാഗ്ര: കാനഡയിലെ നയാഗ്ര മേഖലയില്‍ ഇന്ത്യൻ വംശജയായ വിദ്യാർഥിനി കുത്തേറ്റ് കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആനന്ദ് ജില്ലയിലുള്ള ബോർസാദ് സ്വദേശിയായ വിധി കല്‍പ്പേഷ്ഭായ് മേഘാനി (22) ആണ് കൊല്ലപ്പെട്ടത്.
.
കനേഡിയൻ പോലീസ് നിലവില്‍ കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചില്‍ വ്യാപകമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.കഴിഞ്ഞ നാല് വർഷമായി കാനഡയില്‍ താമസിക്കുന്ന വിധി, അവിടെ പഠനത്തോടൊപ്പം പാർട്ട് ടൈം ജോലിയും ചെയ്തു വരികയായിരുന്നു.

