Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇ.പി. ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് മരുമകൻ ശ്യാംജിത്ത്

ഇ.പി. ജയരാജനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് മരുമകൻ ശ്യാംജിത്ത്

Nattuvartha 1 day ago

കണ്ണൂർ: ഇ.പി. ജയരാജനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച്‌ മരുമകൻ ശ്യാംജിത്ത്.

തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും നിലവില്‍ ശബരിമലയിലാണെന്നും ശ്യാംജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരിമണല്‍ വ്യവസായി ശശിധരൻ കർത്തയില്‍നിന്ന് ജയരാജന്റെ ഭാര്യ പണം വാങ്ങിയെന്നും ഈ പണമാണ് വൈദേഹം റിസോർട്ടില്‍ ചെലവഴിച്ചതെന്നുമായിരുന്നു ഇ.പി. ജയരാജനും ഭാര്യ പി.കെ. ഇന്ദിരയ്ക്കുമെതിരെ ശ്യാംജിത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റിലെ ആരോപണം. ഇ.പി.യുടെ കൈപ്പടയില്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന ലിസ്റ്റും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ജീവിതം അവസാനിപ്പിക്കുകയാണെന്നും അതിന്റെ പൂർണ ഉത്തരവാദിത്വം പി.കെ. ഇന്ദിര, ഇ.പി. ജയരാജൻ, തോമസ്, സി.കെ. ഷാജി എന്നിവർക്കാണെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഇത് വാർത്തയായതിന് പിന്നാലെ ആരോപണങ്ങള്‍ നിഷേധിച്ച്‌ ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്യാംജിത്തിന്റെ അക്കൗണ്ടില്‍നിന്ന് നിഷേധക്കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.തന്റെ ഫേസ്ബുക്ക് പേജില്‍ ഇ.പി. ജയരാജനെയും ഭാര്യയെയും അവഹേളിക്കുന്ന രീതിയിലുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയില്‍പ്പെട്ടെന്നും ശ്യാംജിത്ത് കുറിപ്പില്‍ പറയുന്നു. നിലവില്‍ ശബരിമലയിലായതിനാല്‍ നിരവധി മാധ്യമപ്രവർത്തകർ ഫോണില്‍ ബന്ധപ്പെട്ട് വിഷയത്തില്‍ അന്വേഷണം നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് താൻ മനഃപൂർവം പ്രസിദ്ധീകരിച്ചതല്ലെന്നും അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്തതാണെന്നാണ് സംശയിക്കുന്നതെന്നും ശ്യാംജിത്ത് പറഞ്ഞു. പോസ്റ്റുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിഷയങ്ങള്‍ വാർത്തയാക്കുന്നതിന് മുമ്പ് തന്നെ നേരിട്ട് ബന്ധപ്പെട്ട് വസ്തുത ഉറപ്പാക്കണമെന്നും മാധ്യമപ്രവർത്തകരോട് അഭ്യർഥിച്ചു.അക്കൗണ്ട് ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്ത സംഭവത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും വിഷയത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ഉടൻ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നേരിട്ട് വിശദീകരിക്കുമെന്നും ശ്യാംജിത്ത് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha