Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കാനഡയില്‍ സൈനിക കേന്ദ്രത്തില്‍ തീപിടിത്തം; നാല് ഉദ്യോഗസ്ഥര്‍ മരിച്ചു

കാനഡയില്‍ സൈനിക കേന്ദ്രത്തില്‍ തീപിടിത്തം; നാല് ഉദ്യോഗസ്ഥര്‍ മരിച്ചു

Nattuvartha 6 days ago

ഒട്ടാവ: കാനഡയിലെ ആല്‍ബർട്ടയില്‍ സൈനിക കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് ഉദ്യോഗസ്ഥർ മരിച്ചു. 19 പേരുടെ നില ഗുരുതരമാണ്.

നാല്‍പതോളം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. പുല്‍മേട്ടിലുള്ള സൈനിക കേന്ദ്രത്തിന് സമീപമാണ് തീ പടർന്നത്. ശക്തമായ കാറ്റിനെ തുടർന്ന് തീ അതിവേഗം ആളിപ്പടരുകയായിരുന്നു. ഇതോടെ സൈനികർക്ക് രക്ഷപ്പെടാനായില്ലെന്നാണ് വിവരം.

മരിച്ച നാലുപേരും എഡ്മണ്ടണ്‍ ആസ്ഥാനമായുള്ള പ്രിൻസസ് പട്രീഷ്യസ് കനേഡിയൻ ലൈറ്റ് ഇൻഫൻട്രിയുടെ മൂന്നാം ബറ്റാലിയനില്‍ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. അപകടത്തിന് പിന്നില്‍ തീവ്രവാദബന്ധമൊന്നും കണ്ടെത്തിയിട്ടില്ല.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha