Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ; കണ്ണൂരില്‍ ബോയ്സ്ടൗണ്‍-പാല്‍ചുരം റോഡില്‍ രാത്രിയാത്രാ നിരോധനം

കനത്ത മഴ; കണ്ണൂരില്‍ ബോയ്സ്ടൗണ്‍-പാല്‍ചുരം റോഡില്‍ രാത്രിയാത്രാ നിരോധനം

Nattuvartha 3 months ago

കണ്ണൂർ: ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗണ്‍ - പാല്‍ചുരം റോഡില്‍ ഞായറാഴ്ച രാവിലെ ആറുമണിവരെ ഗതാഗത നിരോധനം.

ജില്ലയില്‍ റെഡ് അലർട്ട് നിലനില്‍ക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലുമുള്ള അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.

നാളെ രാവിലെ 6 മണിവരെ രാത്രിയാത്രാ നിരോധനമേർപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിക്കണമെന്നും നിർദേശിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha