Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂരിലും കോഴിക്കോടും റെയ്ഡ് അവസാനിച്ചു; ഉദ്യോഗസ്ഥരെ കൂകി വിളിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍

കണ്ണൂരിലും കോഴിക്കോടും റെയ്ഡ് അവസാനിച്ചു; ഉദ്യോഗസ്ഥരെ കൂകി വിളിച്ച്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍

Nattuvartha 3 days ago

ണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലെയും മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും വസതികളിലെ റെയ്ഡ് അവസാനിപ്പിച്ച്‌ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കണ്ണൂരില്‍ പിണറായിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൂവി വിളിച്ചു. സിപിഎം നേതാക്കളായ ഇ.പി.ജയരാജൻ, എം.വി.ജയരാജൻ, പി.ജയരാജൻ,കെ.കെ.രാഗേഷ്,ശിവദാസൻ തുടങ്ങിയ നേതാക്കള്‍ കണ്ണൂർ പിണറായിയിലെ വീടിന് മുന്നിലുണ്ട്.

കോഴിക്കോട് മുഹമ്മദ് റിയാസിന്റെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവർത്തകർ ഇഡി ഉദ്യോഗസ്ഥരുടെ കാർ തടഞ്ഞെങ്കിലും നേതാക്കള്‍ ഇടപ്പെട്ട് വിട്ടയച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുയർന്നു. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് തുടരുകയാണ്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് റെയ്ഡ് ആരംഭിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha