Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കെ എസ് എസ് പി എ മൂടാടി മണ്ഡലം സമ്മേളനം നടത്തി

കെ എസ് എസ് പി എ മൂടാടി മണ്ഡലം സമ്മേളനം നടത്തി

Nattuvartha 1 day ago

നന്തി ബസാർ: മുഴുവൻ സർവീസ് പെൻഷൻകാർക്കും, പ്രത്യേകിച്ച്‌ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന് (എസ് പി എ), അഭിമാനിക്കാവുന്ന പെൻഷൻ നയമായിരിക്കും വി.ഡി.

സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സർക്കാരിന്റേതെന്ന് അഡ്വ. പ്രവീണ്‍ കുമാർ എം.എല്‍.എ. പറഞ്ഞു. കെ എസ് എസ് പി എ മൂടാടി മണ്ഡലം സമ്മേളനം നന്തിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഡിസെപ് പദ്ധതിയില്‍ പെൻഷൻകാർക്ക് പണം ചെലവഴിക്കാതെ ചികിത്സ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ നിർബന്ധമായും അടിയന്തരമായി സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ.ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.സി. ഗോപാലൻ, സംസ്ഥാന മദ്യനിരോധന സമിതി അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, പി. ബാബുരാജ്, രാമകൃഷ്ണൻ കിഴക്കയില്‍, പി. വത്സരാജ്, ഇയ്യച്ചേരി പത്മിനി, കെ. കാർത്തി, വി.കെ. ദാമോദരൻ, വി.എം രാഘവൻ, ടി.കെ. രാജൻ ഗംഗോത്രി, സുരേഷ് ബാബു എടക്കുടി, രാമചന്ദ്രൻ നീലാംബരി, ടി. ചന്ദ്രിക, പി.വി. നാരായണൻ, ഹരിദാസൻ പയ്യോളി എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha