Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോംബോ ഓഫറില്‍ ഷവര്‍മയും ഷവായയും; വാങ്ങി കഴിച്ച 12 പേര്‍ ആശുപത്രിയില്‍

കോംബോ ഓഫറില്‍ ഷവര്‍മയും ഷവായയും; വാങ്ങി കഴിച്ച 12 പേര്‍ ആശുപത്രിയില്‍

Nattuvartha 3 weeks ago

ചിറയിൻകീഴ്: കടയ്‌ക്കാവൂർ തെക്കുംഭാഗം എസ്‌ആർവി എല്‍പി സ്കൂളിന് സമീപമുള്ള 'സിഗ്നേച്ചർ ഡിഷ്' എന്ന കടയില്‍ നിന്ന് ഷവർമയും ഷവായും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു.

തിങ്കളാഴ്ച ഇവിടെനിന്ന് ഭക്ഷണം വാങ്ങി കഴിച്ചവരാണ് വയറിളക്കം, ഛർദി, തലക്കറക്കം, ശ്വാസംമുട്ട് എന്നീ ലക്ഷണങ്ങളോടെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയത്.

നിലവില്‍ 12 പേർ ചികിത്സയിലാണ്.കടയ്ക്കാവൂർ നിവാസികളായ ഗിരീഷ്,ദീപ,ഹരിത കർമ്മ സേനാംഗം ശുഭ,സ്നേഹ,സംഗീത്, ആയാന്റവിള സ്വദേശികളായ പ്രിയറാണി,രത്നമ്മ,ബിജു,മണി,ആറുവയസുകാരി ദക്ഷിണ എന്നിവർക്കും അഞ്ചുതെങ്ങ് വാടയില്‍ സ്വദേശികളായ ഗിരീശൻ (35),ഉദയകുമാർ (58),നിരൂപമ (51),ഗ്രീഷ്മ (33),ഗൗരി നന്ദ (13)ഗൗതം കൃഷ്ണ (7),മാമ്പള്ളി സ്വദേശി ക്രിസ്‌റ്റി (11),ലീമ (35),കടയ്‌ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ (35 ),ഭാര്യ മിന്നു (25),സെയില്‍ (രണ്ടര),ഇആമി (4),ലാലി (60) തുടങ്ങിയവരാണ് ചികിത്സ തേടിയത്.

അടുത്തിടെ ആരംഭിച്ച റസ്‌റ്റോറന്റില്‍ കോമ്പോ ഓഫർ പരസ്യം കണ്ടാണ് പലരും ഭക്ഷണം വാങ്ങിയത്. സംഭവത്തില്‍ പത്തോളം പരാതികളാണ് കടയ്‌ക്കാവൂർ പൊലീസ് സ്‌റ്റേഷനില്‍ ലഭിച്ചത്. കടയ്ക്കാവൂർ പഞ്ചായത്തിലും പൊലീസിലും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. മതിയായ രേഖകളില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്ന് കണ്ടെത്തിയതോടെ ആരോഗ്യ വിഭാഗം ഹോട്ടല്‍ പൂട്ടിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha