2026ലെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഔദ്യോഗിക ഗാനം പുറത്തുവിട്ട് കൊളംബിയൻ ഗായിക ഷക്കീറ. 'ദായ് ദായ്' എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
ഷക്കീറയും നെെജീരിയൻ കലാകാരനായ ബെർണ ബോയ്‌യും ചേർന്നാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. ലയണല്‍ മെസി, കിലിയൻ എംബാപ്പെ, എർലിംഗ് ഹാലാൻഡ് തുടങ്ങിയ പ്രമുഖ ഫുട്ബോള്‍ താരങ്ങളും ഗാനത്തില്‍ അണിനിരക്കുന്നുണ്ട്.
ഞങ്ങള്‍ തയ്യാറാണ്' എന്ന ഫുട്ബോള്‍ താരങ്ങള്‍ പറയുന്നതിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. നാല് മിനിട്ട് ദെെർഘ്യമുള്ള വീഡിയോ ഗാനമാണ് ഇത്. ഇറ്റാലിയൻ വാക്കായ 'ദായ്' എന്നാല്‍ 'വരൂ' അല്ലെങ്കില്‍ 'മുന്നോട്ട് പോകൂ' എന്നാണ് അർത്ഥം. ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച്, ജാപ്പനീസ് എന്നീ ഭാഷകളിലെ വരികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗാനം വലിയ രീതിയില്‍ വെെറലാകുന്നുണ്ട്. ഷക്കീറയുടെ നൃത്തത്തെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.പതിനാറ് വർഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പ് ഫുട്ബോളിന്റെ ഔദ്യോഗിക ഗാനവുമായി ഷക്കീറ എത്തുന്നത്. 2010ലെ ദക്ഷിണാഫ്രിക്ക ലോകകപ്പിന്റെ ഉദ്ഘാടന വേദിയില്‍ ഷക്കീറ ആലപിച്ച 'വക്കാവക്കാ' എന്ന ഗാനം വൻ ഹിറ്റായിരുന്നു.

