പത്തനാപുരം: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പിറവന്തൂർ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ മരിച്ചു.
പിറവന്തൂർ വാഴത്തോപ്പ് വിനോദ് ഭവനില്‍ പരേതനായ രാജന്റേയും സതിയുടേയും മകൻ വിനോദ് (44) ആണ് ബാങ്കിന് സമീപം മരിച്ചത്.
പുനലൂർ-മൂവാറ്റുപുഴ പാതയില്‍ പിറവന്തൂർ ജങ്ഷന് സമീപം വ്യാഴാഴ്ച പകല്‍ 02:45-ഓടെയായിരുന്നു അപകടം. ഉച്ചഭക്ഷണം കഴിച്ചശേഷം ബാങ്കിലേക്ക് മടങ്ങും വഴിയായിരുന്നു സംഭവം. പിന്നാലെയെത്തിയ ലോറി സ്കൂട്ടറില്‍ ഇടിക്കുകയും വിനോദ് പാതയിലേക്ക് വീഴുകയുമായിരുന്നു.
ലോറിയുടെ ചക്രങ്ങള്‍ തലയിലൂടെ കയറിയിറങ്ങി വിനോദ് തത്ക്ഷണം മരിച്ചു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ് വിനോദ്. സഹോദരി: ഉഷ.

