Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ആറുമരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് ആറുമരണം; നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു

Nattuvartha 1 week ago

മുംബയ്: മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ നാലുനില കെട്ടിടം തകർന്നുവീണ് ആറുമരണം. നിരവധി പേർക്ക് പരിക്കേറ്റു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ദുരന്തം നടക്കുമ്പോള്‍ കെട്ടിടത്തില്‍ അനധികൃതമായി അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു എന്ന് അധികൃതർ വ്യക്തമാക്കി.വ്യാഴാഴ്ച രാത്രി 11.30ഓടെയാണ് ബാലാജി നഗറിലെ കോഹിനൂർ കെട്ടിടസമുച്ചയം തകർന്നത്.

ഒൻപത് മണിയോടെ കെട്ടിടത്തില്‍ നിന്ന് വലിയ ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതേത്തുടർന്ന് അധികൃതരെ വിവരമറിയിക്കുകയും പല കുടുംബങ്ങളെയും ഇവിടെ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ കെട്ടിടം തകരുകയായിരുന്നു.അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ ഭൂരിഭാഗവും അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികളാണെന്നാണ് നിഗമനം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha