കൊല്ലം: മകളുടെ മുന്നില്‍വച്ചുള്ള ലൈംഗിക വൈകൃതത്തിന്റെ വീഡിയോ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന യുവതിയുടെ പരാതിയില്‍ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്.
പോക്‌സോ വകുപ്പ് അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 4 വയസുകാരിയായ മകളുടെ മുന്നില്‍വച്ചാണ് ഭർത്താവ് ലൈംഗിക വൈകൃതത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. കൗണ്‍സിലിംഗിനിടെ കുട്ടി പിതാവിനെതിരെ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്.
കുട്ടിയുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചത് തെളിവുകള്‍ ഉള്‍പ്പടെ പരാതി നല്‍കിയിട്ടും പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തില്ലെന്ന് യുവതി ആരോപിച്ചിരുന്നു. പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടു യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസെടുത്തതോടെ പ്രതി ഒളിവിലാണ്. ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വിദേശത്ത് ഒരുമിച്ച് താമസിക്കവെ ഭർത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഏറെ വർഷങ്ങളായി യുകെയില്‍ താമസിച്ചിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14ന് ആണ് നാട്ടിലേക്ക് എത്തിയത്. യുകെയില്‍ വച്ചാണ് അശ്ലീല ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് കൈമാറിയതെന്ന് യുവതി പറഞ്ഞു. നാട്ടിലെത്തിയ ഭർത്താവിനെ കൗണ്‍സിസിംഗിന് വിധേയമാക്കിയെങ്കിലും പിന്നീട് മർദ്ദിച്ചെന്ന് യുവതി മൊഴി നല്‍കി.

