Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'മാനസികപീഡനം,ഇൻഡസ്ട്രി വിടുന്നു'; ഇനി മലയാളം സീരിയലില്‍ അഭിനയിക്കാനില്ലെന്ന് താരദമ്പതികള്‍

'മാനസികപീഡനം,ഇൻഡസ്ട്രി വിടുന്നു'; ഇനി മലയാളം സീരിയലില്‍ അഭിനയിക്കാനില്ലെന്ന് താരദമ്പതികള്‍

Nattuvartha 2 days ago

മാനസികമായ പീഡനങ്ങള്‍ കാരണം മലയാളം സീരിയലില്‍ അഭിനയിക്കാനില്ലെന്ന വെളിപ്പെടുത്തലുമായി താരദമ്പതികള്‍. മലയാളം സീരിയല്‍ താരങ്ങളായ അശ്വതിയും രാഹുലുമാണ് തങ്ങള്‍ നേരിടുന്ന ഗുരുതരമായ മാനസിക പീഡനങ്ങളെക്കുറിച്ച്‌ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വർഷമായി തങ്ങള്‍ വ്യവസ്ഥാപിതമായ രീതിയില്‍ ടാർഗറ്റ് ചെയ്യപ്പെടുകയാണെന്നും, ഇതിനെത്തുടർന്ന് കടുത്ത മാനസിക സമ്മർദ്ദവും ആരോഗ്യപ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെന്നും ദമ്പതികള്‍ വീഡിയോയില്‍ പറയുന്നു.

സീരിയല്‍ സെറ്റുകളില്‍ തങ്ങളെക്കുറിച്ച്‌ അടിസ്ഥാനരഹിതമായ കഥകള്‍ പ്രചരിപ്പിക്കുകയും ഇത് ജോലിസ്ഥലത്ത് വലിയ മാനസിക വിഷമം ഉണ്ടാക്കുന്നുവെന്നും ഇവർ പറയുന്നു. ഇത്തരം തെറ്റായ പ്രചാരണങ്ങള്‍ മൂലം പല പ്രൊജക്ടുകളില്‍ നിന്നും തങ്ങളെ ഒഴിവാക്കുകയും, പുതിയ അവസരങ്ങള്‍ ലഭിക്കാൻ പ്രയാസം നേരിടുകയും ചെയ്യുന്നതായി ദമ്പതികള്‍ ചൂണ്ടിക്കാട്ടി. ഈ മാനസിക സംഘർഷങ്ങള്‍ മൂലം തനിക്ക് പാനിക് അറ്റാക്ക് ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായതായി അശ്വതി വെളിപ്പെടുത്തി.

സീരിയല്‍ സെറ്റുകളില്‍ കൂടെ അഭിനയിക്കുന്ന ചില സീനിയർ ആർട്ടിസ്റ്റുകളും മറ്റുള്ളവരും തങ്ങളെക്കുറിച്ച്‌ മോശമായി സംസാരിക്കുകയും അനാവശ്യമായ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു. തങ്ങളുടെ സമാധാനപരമായ ജീവിതത്തിന് മുൻഗണന നല്‍കിക്കൊണ്ട്, നിലവില്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ പൂർത്തിയാക്കിയ ശേഷം സീരിയല്‍ മേഖലയില്‍ നിന്ന് പൂർണ്ണമായും വിട്ടുനില്‍ക്കാനാണ് തീരുമാനം. തങ്ങള്‍ ഇരുവരും പരസ്പരം പിന്തുണച്ചുകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുമെന്നും, ആരെയും ഭയന്നല്ല ജീവിക്കുന്നതെന്നും ഇവർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha