തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം മേതില്‍ രാധാകൃഷ്‌ണന്.
സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്‌ക്കാണ് പുരസ്‌കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളപ്പിറവി ദിനമായ ഇന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വിഷ്‌ണുനാഥാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
കെജി ശങ്കരപിള്ള അദ്ധ്യക്ഷനായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.ഭാഷ കൊണ്ടും ചിന്ത കൊണ്ടും മലയാളിയെ വിസ്‌മയിപ്പിച്ച പ്രതിഭയാണ് പാലക്കാട്ടുകാരനായ മേതില്‍ രാധാകൃഷ്‌ണൻ. പൊൻകുന്നം വർക്കിയുടെ ആത്മകഥയായ 'എന്റെ വഴിത്തിരിവി'നെ വിമർശിച്ചുകൊണ്ട് നവയുഗം വാരികയില്‍ ലേഖനമെഴുതിക്കൊണ്ടാണ് മേതില്‍ മലയാള സാഹിത്യ ലോകത്തേക്ക് കടന്നുവന്നത്

