Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം; വടകര മണ്ഡലം പ്രതിനിധി ക്വാട്ട പൂര്‍ത്തിയായി

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം; വടകര മണ്ഡലം പ്രതിനിധി ക്വാട്ട പൂര്‍ത്തിയായി

Nattuvartha 2 weeks ago

ടകര: സെപ്റ്റംബർ 09, 10, 11 തീയ്യതികളില്‍ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറില്‍ നടക്കുന്ന മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ (ഇൻസാഫ് ബാഗ്) ഭാഗമായി വടകര മണ്ഡലത്തിലെ പ്രതിനിധി രജിസ്ട്രേഷൻ ക്വാട്ട പൂർത്തിയായി.

സെപ്റ്റംബർ 10-ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ട പ്രതിനിധികളുടെ രജിസ്ട്രേഷൻ ഫോമും പൈസയും വടകരയില്‍ ചേർന്ന യോഗത്തില്‍ വെച്ച്‌ മണ്ഡലം പ്രസിഡന്റ് അഫ്നാസ് ചോറോട് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന് കൈമാറി.

ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത്, നിയോജകമണ്ഡലം ഭാരവാഹികളായ അൻസീർ പനോളി, ജാസിം പണിക്കോട്ടി, യു. അജ്നാസ്, യൂനുസ് ആവിക്കല്‍, സഫീർ കെ.കെ, തുടങ്ങിയവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറർ മുതല്‍ മേല്‍കമ്മിറ്റി ഭാരവാഹികളും അംഗങ്ങളുമാണ് സമ്മേളന പ്രതിനിധികളായി പങ്കെടുക്കുന്നത്. ജില്ലാ ജനറല്‍ സെക്രട്ടറി ടി. മൊയ്തീൻ കോയ പങ്കെടുത്ത ഒന്നാം ഘട്ട പര്യടനത്തില്‍ ചോറോട് പഞ്ചായത്ത് ഉള്‍പ്പെടെയുള്ള രജിസ്ട്രേഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള മുഴുവൻ പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിലെയും പ്രതിനിധി രജിസ്ട്രേഷനും വിജയകരമായി പൂർത്തീകരിച്ചു. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പ്രധാന കവലകളില്‍ ഫ്ലെക്സ് ബോർഡുകള്‍ സ്ഥാപിക്കാനും, പഞ്ചായത്ത്-മുൻസിപ്പല്‍ തലങ്ങളില്‍ പ്രതിനിധികളുടെ പ്രീ-കോണ്‍ഫറൻസ് വിളിച്ച്‌ ചേർക്കാനും തീരുമാനമായി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha