Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നടൻ അജിത്കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു

നടൻ അജിത്കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു

Nattuvartha 23 hrs ago

മിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം.

വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് അവർ കുറച്ചുനാളായി ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൃത്യം മൂന്ന് വർഷം മുമ്പാണ് അജിത്കുമാറിന്റെ അച്ഛൻ പി. സുബ്രഹ്മണ്യവും അന്തരിച്ചത്. 2023 മാർച്ച്‌ 24-നായിരുന്നു അജിത്തിന്റെ പിതാവ് അന്തരിച്ചത്. മോഹിനി മണിയുടെ വേർപാടില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമാ താരങ്ങളും അനുശോചനം രേഖപ്പെടുത്തി. നടൻ കമല്‍ഹാസൻ, ഡി.എം.കെ അധ്യക്ഷനും തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ, ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ തുടങ്ങിയവർ അജിത് കുമാറിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചു.നിലവില്‍ ദുബായില്‍ കാർ റേസിംഗുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്ന അജിത് കുമാർ അമ്മയുടെ അവസാന ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഉടൻ തന്നെ ചെന്നൈയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ടുകള്‍.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha