തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍പ്രളയത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കേരളം മുഖ്യമന്ത്രി വി.ഡി.
സതീശൻ. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിനോദസഞ്ചാരത്തിനായി നേപ്പാളിലെത്തിയ മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫോണ്‍: 9447111844, 9747132147
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാം. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈല്‍ നമ്പർ, യാത്രാ പദ്ധതി തയ്യാറാക്കി നല്‍കിയ ഏജൻസിയുടെ പേര് എന്നിവ സഹിതമാണ് അറിയിക്കേണ്ടത്. ലഭ്യമാകുന്ന വിവരങ്ങള്‍ സംഗ്രഹിച്ച് നേപ്പാള്‍ സർക്കാരിന് കൈമാറുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അപകടത്തില്‍പ്പെട്ടെന്ന് സംശയിക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസിയും എമർജൻസി ഹെല്‍പ്പ് ലൈൻ നമ്പർ സംവിധാനിച്ചിട്ടുണ്ട് വാട്‌സാപ്പ് വഴിയായിരിക്കണം ബന്ധപ്പെടേണ്ടത്. നമ്പറുകള്‍: +977 985 131 6807, +977 970 910 7500

