Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതംമൂലം;കേസ് അവസാനിപ്പിച്ച്‌ പോലീസ്

നെയ്യാറ്റിൻകര ഗോപന്റെ മരണം ഹൃദയാഘാതംമൂലം;കേസ് അവസാനിപ്പിച്ച്‌ പോലീസ്

Nattuvartha 6 days ago

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് സ്ഥിരീകരിച്ച്‌ കേസവസാനിപ്പിച്ച്‌ പൊലീസ്.

മരണം കൊലപാതകവുമല്ല സമാധിയുമല്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഗോപന്റേത് ഹൃദയാഘാതം മൂലമുള്ള മരണമാണെന്ന് കോടതിയില്‍ റിപ്പോർട്ട് നല്‍കിയതിനുശേഷമാണ് കേസ് അവസാനിപ്പിച്ചത്.മരിച്ച ശേഷമാണ് ഗോപന്റെ മൃതദേഹമെടുത്ത് മക്കള്‍ സമാധിയിരുത്തിയതെന്ന് അന്തിമ റിപ്പോർട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം മാസങ്ങള്‍ക്കുശേഷം ലഭിച്ചതോടെയാണ് ദുരൂഹതകള്‍ നീങ്ങിയത്.

ഗോപന്റെ മൂക്ക്, തല, മുഖം, നെറ്റി എന്നിവിടങ്ങളില്‍ ചതവുകളുണ്ടായിരുന്നെങ്കിലും അവയൊന്നും മരണകാരണമല്ലെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്.ഹൃദയധമനികളില്‍ ബ്ളോക്കുണ്ടായിരുന്നു. ലിവർ സിറോസിസുണ്ടായിരുന്നു. മൃതദേഹത്തില്‍ ക്ഷതങ്ങളോ മുറിവുകളോയില്ലായിരുന്നു. വിഷാംശം ഉള്ളില്‍ ചെന്നതിന്റെ ലക്ഷണങ്ങളോ ആന്തരികാവയവങ്ങള്‍ക്ക് സാരമായ തകരാറോ സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ കൊലപാതക സാദ്ധ്യതയും പൊലീസ് പൂർണമായും തള്ളി.ഗോപന്റെ കുടുംബം അവകാശപ്പെടുന്നതുപോലെ നടന്ന് പോയതിനുശേഷം ഇരുന്ന് സമാധിയാകാനുള്ള സാധ്യതയും അന്തിമറിപ്പോർട്ടില്‍ തള്ളുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha