Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

Nattuvartha 3 months ago

ഛത്ര: ഝാർഖണ്ഡിലെ ഛത്ര ജില്ലയില്‍ ബലാത്സംഗക്കുറ്റം ആരോപിക്കപ്പെട്ട ഒരു യുവാവിനെ ഗ്രാമവാസികള്‍ കൂട്ടംചേർന്ന് മർദ്ദിച്ച്‌ കൊലപ്പെടുത്തി.

2023-ലെ മറ്റൊരു പീഡനക്കേസില്‍ ജയിലിലായിരുന്ന ഇയാള്‍, ജാമ്യത്തിലിറങ്ങിയ ശേഷം ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന്‌ ആരോപിച്ചാണ്‌ ജനക്കൂട്ടം അടിച്ചുകൊന്നത്‌.

തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തുപോയ പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ രാത്രി മുഴുവൻ തിരഞ്ഞെങ്കിലും അവളെ കണ്ടെത്താനായില്ല.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ പെണ്‍കുട്ടി താൻ നേരിട്ട ദുരനുഭവം വിവരിച്ചതോടെ, വീട്ടുകാർ പ്രതിയെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ലാത്തികളും കല്ലുകളും ഉപയോഗിച്ച്‌ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരിച്ചു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ടാണ്ട്വ സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ (എസ്.ഡി.പി.ഒ) പ്രഭാത് രഞ്ജൻ ബർവാർ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha