Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെൻഷനുമായി ബന്ധപ്പെട്ട തര്‍ക്കം: മുക്കത്ത് നഗരസഭ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്ത്രീ

പെൻഷനുമായി ബന്ധപ്പെട്ട തര്‍ക്കം: മുക്കത്ത് നഗരസഭ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്ത്രീ

Nattuvartha 3 weeks ago

കോഴിക്കോട്: പെൻഷനുമായി ബന്ധപ്പെട്ട‌ തർക്കത്തിനിടെ നഗരസഭ ജീവനക്കാരിയെ കടിച്ച്‌ പരിക്കേല്‍പ്പിച്ച്‌ സ്ത്രീ. മുക്കം നഗരസഭയിലാണ് സംഭവം.

നഗരസഭയിലെ റവന്യു ഇൻസ്പെക്ടർ ധന്യക്കാണ് കടിയേറ്റത്. വിധവാ പെൻഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസില്‍ എത്തിയത്.

പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതയായ സ്ത്രീ ജീവനക്കാരിയെ ആക്രമിക്കുകയായിരുവെന്നാണ് പരാതി. അക്രമാസക്തയായ സ്ത്രീയെ തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ഇവർ മർദ്ദിച്ചതായും പരാതിയുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha