പെരിന്തല്‍മണ്ണ: ബലി പെരുന്നാളിന്റെ തലേനാള്‍ രാത്രി പുതുവസ്ത്രം വാങ്ങി മടങ്ങും വഴി മിനി ലോറി ഇടിച്ചു യുവാവ് മരിച്ചു.
കുലുക്കല്ലൂർ സ്നേഹപുരം കൊളക്കാട്ടില്‍ മുനീറിന്റെ മകൻ നിഫാല്‍ (19) ആണ് മരിച്ചത്. കൊപ്പം സെന്ററില്‍ വച്ചായിരുന്നു അപകടം.
വളാഞ്ചേരി റോഡ് ഭാഗത്ത് നിന്ന് വന്ന മിനിലോറി നിഫാല്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉടനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കൂടെ ഉണ്ടായിരുന്ന ഇജാസ് (18) നെ ഗുരുതര പരുക്കുകളോടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

