Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം; 6.7 തീവ്രത രേഖപ്പെടുത്തി

പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം; 6.7 തീവ്രത രേഖപ്പെടുത്തി

Nattuvartha 2 days ago

ലിമയ: പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. പെറുവിലെ തെക്കന്‍ ആന്‍ഡീസ് പര്‍വതനിരകളില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

ഭൂചലനമുണ്ടായ മേഖലകളിലെ വീടുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നാശനഷ്ടമുണ്ടായതായും അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂചലനം.

കരപ്രദേശത്തുണ്ടായ ഭൂകമ്പമായതിനാല്‍ സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ലെന്ന് പെറുവിയൻ നാവികസേന അറിയിച്ചു. തലസ്ഥാനമായ ലിമ ഉള്‍പ്പെടെ അയാകുച്ചോ, അരെക്വിപ്പ, ഇക്ക, കുസ്കോ തുടങ്ങിയ തെക്കൻ-മധ്യ പെറുവിലെ വിവിധ നഗരങ്ങളില്‍ ശക്തമായ കുലുക്കം അനുഭവപ്പെട്ടു. ദുരന്തത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല,

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha