Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്‌ സ്പെയ്ൻ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി

പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച്‌ സ്പെയ്ൻ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തി

Nattuvartha 2 weeks ago

ഡാലസ് : ആവേശപ്പോരാട്ടത്തിന്റെ 90-ാം മിനിട്ടില്‍ മൈക്കേല്‍ മെറീനോ നേടിയ ഗോളിന് പോർച്ചുഗലിനെ തോല്‍പ്പിച്ച്‌ സ്പെയ്ൻ ലോകകപ്പ് ക്വാർട്ടർ ഫൈനലിലെത്തി.ഇരു പകുതികളിലും ഇരുഭാഗത്തും മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍ കീപ്പർമാരുടെ സേവുകളാണ് ലക്ഷ്യം ഭേദിക്കുന്നതില്‍ തടസമായി നിന്നത്.

എന്നാല്‍ കളി അവസാനത്തോട് അടുത്തപ്പോള്‍ ലക്ഷ്യം തെറ്റിനിന്ന ഗോളിയെ മറികടന്ന് മെറീന പെട്ടെന്ന് ലഭിച്ച അവസരത്തില്‍ സ്കോർ ചെയ്തു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ പോർച്ചുഗലിനെതിരെ 18കാരൻ ലാമിൻ യമാലിനെ കുന്തമുനയാക്കിയാണ് സ്പെയ്ൻ കളിച്ചത്. ആദ്യ മുന്നേറ്റം സ്പാനിഷ് പടയുടേതായിരുന്നുവെങ്കിലും പോർച്ചുഗല്‍ ഗോളി ഡീഗോ കോസ്റ്റ ഇരട്ട സേവുകളിലൂടെയത് നിർവീര്യമാക്കി.37-ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ബൈസക്കിള്‍ കിക്കിനുള്ള ശ്രമം സ്പാനിഷ് ഗോളി ഉനേയ് സിമോണ്‍ ഡൈവ് ചെയ്ത് കയ്യിലൊതുക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha