തൃശൂർ: പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരനു മദ്യം നല്‍കിയ സംഭവത്തില്‍ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ കേസ്. മണ്ണുത്തി മയൂര ബാറിലാണ് 17കാരന് മദ്യം നല്‍കിയത്.
മണ്ണുത്തി പൊലീസാണ് കേസെടുത്തത്.
ബാറില്‍ വച്ച് പ്രായപൂർത്തിയാകാത്ത പതിനേഴുകാരൻ അടിപിടിയുണ്ടാക്കുകയായിരുന്നു. തുടന്ന് പൊലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസ്സ് മാത്രമാണ് പ്രായമെന്ന് തെളിഞ്ഞത്. സംഭവത്തില്‍ കുട്ടിയുടെ അമ്മയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

