Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പൂജപ്പുര സെൻട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടികൂടി

പൂജപ്പുര സെൻട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടികൂടി

Nattuvartha 1 week ago

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രല്‍ ജയിലില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടികൂടിയതായി റിപ്പോർട്ട്.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു മിന്നല്‍ പരിശോധന. ജയിലിനുള്ളില്‍ എങ്ങനെയാണ് കഞ്ചാവ് എത്തിയത്, ഇതിന് ആരുടെയൊക്കെ സഹായം ലഭിച്ചു എന്നതുള്‍പ്പെടെ പരിശോധിക്കും.സംസ്ഥാനത്തെ ജയിലുകള്‍ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിതരണം സജീവമാണെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

തിരുവനന്തപുരത്തിന് പുറമേ വിയ്യൂർ, കണ്ണൂർ സെൻട്രല്‍ ജയിലുകളിലും പരിശോധന നടന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.2019 ഒക്‌ടോബറില്‍ പൂജപ്പുര സെൻട്രല്‍ ജയിലില്‍ നിന്ന് ലഹരിവസ്‌തുക്കള്‍ പിടികൂടിയിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha