Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുനലൂര്‍  എഎസ്‌പി  അപര്‍ണ  വിവാഹിതയാകുന്നു, വരൻ സിപിഐ നേതാവും അഭിഭാഷകനുമായ രാഹുല്‍  രാധാകൃഷ്ണൻ

പുനലൂര്‍ എഎസ്‌പി അപര്‍ണ വിവാഹിതയാകുന്നു, വരൻ സിപിഐ നേതാവും അഭിഭാഷകനുമായ രാഹുല്‍ രാധാകൃഷ്ണൻ

Nattuvartha 1 week ago

കൊല്ലം: പുനലൂർ എഎസ്‌പി ഡോ. ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയായ അഭിഭാഷകനും സിപിഐ നേതാവുമായ രാഹുല്‍ രാധാകൃഷ്ണനാണ് വരൻ.

അടുത്ത മാസം വിവാഹനിശ്ചയമുണ്ടാകുമെന്നാണ് വിവരം.മലപ്പുറം ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറാണ് അപർണ. മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സില്‍ നിന്ന് എസ്‌ഐയായി വിരമിച്ച മലപ്പുറം ഓളക്കല്‍ സ്വദേശി അനില്‍ കുമാറിന്റെയും അദ്ധ്യാപികയായ കെ ഷീബയുടെയും മകളാണ്.അപർണ.

പാലക്കാട് സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പഠനം പൂർത്തിയാക്കിയതിനുശേഷമാണ് ഐപിഎസിലെത്തിയത്. കൊവിഡ് സമയത്ത് മലപ്പുറം സർക്കാർ ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കുന്നതിനിടെ ഓണ്‍ലൈനില്‍ സിവില്‍ സർവീസ് പഠനത്തിന് ചേരുകയായിരുന്നു. ആദ്യ ശ്രമത്തില്‍ 475ാം റാങ്ക് നേടിയാണ് ഐപിഎസ് നേട്ടം കൈവരിച്ചത്. മുൻ എംഎല്‍എ കെ കൃഷ്ണപിള്ളയുടെ ചെറുമകനും കെ രാധാകൃഷ്ണന്റെ മകനുമാണ് അഡ്വ.രാഹുല്‍ രാധാകൃഷ്ണൻ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha