Dailyhunt
പുണെയിലെ  സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം

പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടിത്തം

Nattuvartha 5 years ago

മുംബൈ: വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ തീപ്പിടിത്തം. പുണെയിലെ മഞ്ചി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിന്റെ ടെര്‍മിനല്‍-I-ലാണ് തീപ്പിടിത്തമുണ്ടായത്.ടെര്‍മിനല്‍ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടിച്ചത്. 10 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമിക്കുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തും. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

updating....

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha