Dailyhunt
സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്‌ടര്‍ക്ക് മര്‍ദ്ദനം; ആക്രമണം നടത്തിയത് നാല് സ്‌ത്രീകള്‍ ചേര്‍ന്ന്

സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്‌ടര്‍ക്ക് മര്‍ദ്ദനം; ആക്രമണം നടത്തിയത് നാല് സ്‌ത്രീകള്‍ ചേര്‍ന്ന്

Nattuvartha 3 weeks ago

ലപ്പുറം: സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്‌ടർക്ക് മർദ്ദനത്തില്‍ പരിക്ക്. മലപ്പുറം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.സിനി ജലീലിനാണ് മർദ്ദനമേറ്റത്.

നാല് സ്‌ത്രീകള്‍ ചേർന്ന് മർദ്ദിച്ചതായാണ് പരാതി.

ഡോക്‌ടറുടെ വീടിനോട് ചേർന്നുള്ള ക്ളിനിക്കില്‍ പർദ്ദ ധരിച്ചെത്തിയവരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ സിനി പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്. ഡോക്‌ടറുടെ രണ്ട് സഹായികള്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞയാഴ്‌ച പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായെത്തിയ യുവതി രക്തസ്രാവത്തെത്തുടർന്ന് മരണപ്പെട്ടിരുന്നു. പിന്നാലെ ചികിത്സാപ്പിഴവ് ആരോപിച്ച്‌ ചിലർ പ്രശ്നമുണ്ടാക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഡോക്‌ടർക്ക് മർദ്ദനമേറ്റതെന്നാണ് നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഐഎംഎ പെരിന്തല്‍മണ്ണ ഘടകം സമരം പ്രഖ്യാപിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha