Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു

Nattuvartha 4 months ago

തിരുവനന്തപുരം: സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറിയും തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ സൈനിക സ്കൂള്‍ വാർഡ് സ്ഥാനാർഥിയുമായിരുന്ന എസ്.എസ്.

ബിജു പാർട്ടി വിട്ട് ബിജെപിയില്‍ ചേർന്നു. താൻ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയാണെന്നും, പാർട്ടിയുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാൻ ശ്രമിച്ചെങ്കിലും ഒരു മാറ്റം അത്യാവശ്യമാണെന്ന് തോന്നിയതിനാലാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ നിന്നും പൂർണ്ണമായും വിട്ടുനിന്ന ബിജുവിനെതിരെ പാർട്ടി കമ്മറ്റികളില്‍ രൂക്ഷ വിമർശനം ഉണ്ടായിരുന്നു. കടകംപള്ളിയെ പരാജയപ്പെടുത്താൻ ബിജു പ്രവർത്തിച്ചിരുന്നുവെന്നും ആരോപണം ഉയർന്നിരുന്നു. മുൻ സിഐടിയു ഏരിയ പ്രസിഡൻ്റ് ആയിരുന്ന ബിജു സിപിഎം കഴക്കൂട്ടം ടൗണ്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, വിവിധ ട്രേഡ് യൂണിയനുകളില്‍ ജില്ലാഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Nattuvartha