തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ് തുടരുന്നു. ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ സ്വർണവില കുറഞ്ഞിരുന്നു.
ഇന്ന് വിലയില്‍ മാറ്റമില്ല.ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നിലവില്‍ സ്വർണവില. ഒരു പവൻ സ്വർണത്തിന് 1,07,102 രൂപയും ഒരു ഗ്രാം സ്വർണത്തിന് 13,390 രൂപയുമാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന്റെ വില 1,07,120 രൂപയാണെങ്കിലും ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലിയും മറ്റ് ചാർജുകളും ഉള്‍പ്പെടെ ഏകദേശം 1,23,574 രൂപയോളം ചെലവാകും.
ഇന്നലെ രാവിലെയും വൈകിട്ടുമായി സ്വർണവിലയില്‍ 1,440 രൂപയുടെ കുറവുണ്ടായിരുന്നു. രാജ്യാന്തര വിപണിയില്‍ ഔണ്‍സിന് 4,118 ഡോളറിലാണ് നിലവില്‍ സ്വർണവ്യാപാരം.കഴിഞ്ഞ ആഴ്ച തുടർച്ചയായി അഞ്ച് തവണ സ്വർണവില കുറഞ്ഞിരുന്നു. ശനിയാഴ്ചയും തിങ്കളാഴ്ചയും വിലയില്‍ തിരിച്ചുവരവിന്റെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ വീണ്ടും ഇടിയുകയായിരുന്നു.

